മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുംബൈയില്‍ 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സൈജദ് ഖാന് എന്നയാളെയാണ് തല്ലിക്കൊന്നത്. സാന്താക്രൂസ് മേഖലയിലാണ് സംഭവം. അക്രമികളിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഡിസംബര്‍ 25നാണ് സംഭവം.
കൊലപാതകത്തിന് ശേഷം മൃതദേഹം ഓട്ടോയില്‍ ഉപേക്ഷിക്കുകയായിരുന്നു.
26-ന് മരിച്ചയാളുടെ സഹോദരന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

