ന്യൂഡൽഹി: പശുക്കളെ സംരക്ഷിക്കാന്‍ അടിയന്തിരമായി നടപടികള്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി . ലളിത്പുരിലെ സോജ്നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ സഹിതമാണ് പ്രിയങ്ക വിമര്‍ശിച്ചത്.
പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ സ്ഥാപിക്കുമെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്തതാണ് കത്ത്.വാഗ്ദാനങ്ങൾ കടലാസിൽ മാത്രമാണെന്നും കന്നുകാലികളുടെ മരണകാരണം പട്ടിണിയാണെന്ന് ചിത്രങ്ങളിൽ വ്യക്തമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
പശുക്കളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാൻ യോഗി സർക്കാർ തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മിൽ ബന്ധമുണ്ടെന്നാണ് പ്രിയങ്കയുടെ ആരോപണം.
ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. മഹാത്മാഗാന്ധി പശു സംരക്ഷണമെന്നത് കൊണ്ട് നിസഹായരും ദുര്‍ബലരുമായ എല്ലാ ജിവീകളുടെയും സംരക്ഷണത്തിലാണ് വിശ്വസിച്ചതെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിച്ചു

