റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിംങ്ടൺ: ഫൈ​സ​ർ വാ​ക്സി​ന് യു​എ​സി​ലും അ​നു​മ​തി ലഭിച്ചു. അടുത്ത 24 മണി​ക്കൂ​റി​ന​കം ആ​ദ്യ ഡോ​സ് ന​ൽ​കു​മെ​ന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രം​പ് പറഞ്ഞു. യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ(​എ​ഫ്ഡി​എ) ആ​ണ് ഫൈസ​ര്‍ വാ​ക്‌​സി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്.

വാ​ക്സി​ന്‍റെ അം​ഗീ​ക​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ നി​ന്ന് രാ​ജി​വെ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് എ​ഫ്ഡി‌​എ മേ​ധാ​വി സ്റ്റീ​ഫ​ൻ ഹാ​നോ​ട് വൈ​റ്റ് ഹൗ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വ്യാപനം ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കി​ട​യി​ല്‍ കു​ത്ത​നെ വ​ര്‍​ധി​ച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാ​ക്സി​ൻ ഉ​പ​യോ​ഗം അംഗീ​ക​രി​ക്കാ​ൻ ട്രം​പ് എ​ഫ്ഡി​എയോട് കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് അനുമതി .

വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കു ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നാണ് എഫ്ഡിഎ യുടെ വി​ല​യി​രു​ത്തൽ.

രോ​ഗം ചെ​റു​ക്കു​ന്ന​തി​ൽ വാ​ക്സി​ൻ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെന്നാണ് നി​ർ​മാ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം . ഇത് എ​ഫ്ഡി​എ അം​ഗീ​ക​രി​ച്ചി​രു​ന്നു. കു​ത്തി​വ​യ്പ്പെ​ടു​ത്ത സ്ഥ​ല​ത്ത് ചു​വ​ന്നു​ത​ടി​ക്ക​ൽ, കു​റ​ച്ചു​നേ​ര​ത്തേ​ക്കു ത​ള​ർ​ച്ച, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു കണ്ടെത്തൽ.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി ഉ​ള്ള​വ​ര്‍ ഫൈ​സ​റി​ന്‍റെ വാ​ക്സീ​ന്‍
ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബ്രി​ട്ട​ൺ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കു​ത്തി​വ​യ്പെ​ടു​ത്ത​ശേ​ഷം ര​ണ്ടു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പാ​ര്‍​ശ്വ​ഫ​ല​മു​ണ്ടാ​യിരുന്നു. ഇതേ തുടർന്നാണ് മു​ന്ന​റി​യി​പ്പ് .

ഫൈസർ വാക്സിൻ ബ്രി​ട്ട​നി​ൽ 8-12-2020 ചൊ​വ്വാ​ഴ്ച മുതൽ ജ​ന​ങ്ങ​ൾ​ക്കു ന​ല്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബ​ഹ്റി​നി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. യു​കെ, കാ​ന​ഡ, ബ​ഹ്‌​റൈ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഫൈ​സ​ർ വാ​ക്സി​ൻ അം​ഗീ​ക​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​ണ് യു​എ​സ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *