റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കി​ളി​മാ​നൂ​ര്‍: വൃ​ദ്ധ​യാ​യ വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും മകൻ്റെ ഭാര്യയേയും കാറിലെത്തിയ മൂ​ന്നം​ഗ ​ സം​ഘം ആക്രമിച്ചു. വീട്ടിൽ കടന്നു കയറി നടത്തിയ ആക്രമണത്തിന് ശേഷം തു​ട​ര്‍​ന്ന് മൂ​വ​രെ​യും കാ​റി​ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്താനും ശ്രമിച്ചതായി പരാതി. ആക്രമണത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കി​ളി​മാ​നൂ​ര്‍ പോ​ങ്ങ​നാ​ട് പ​ഴു​വ​ടി ജി.​എ​സ് ഭ​വ​നി​ല്‍ ശ്യാ​മ​ള​കു​മാ​രി (65), മ​ക​ന്‍ പ​ട്ടാ​ള​ക്കാ​ര​നാ​യ സ്വാ​തി പോ​റ്റി (32), ഭാ​ര്യ സ​രി​ഗ (30) എ​ന്നി​വ​ര്‍​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

1-12-2020 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​ പ്ര​ദേ​ശ​ത്ത് ത​ക​ര​പ്പ​റ​മ്പ്-​പള്ളി​ക്ക​ല്‍ റോ​ഡ് ടാ​റി​ങ് ന​ട​ക്കു​ന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ എത്തിയത്. അ​യ​ല്‍​വാ​സി​യാ​യ ബാ​ബു​വും സ്വാ​തിയും തമ്മിൽ ത​ര്‍​ക്ക​വുമുണ്ടായി. തുടർന്ന് അ​യ​ല്‍​വാ​സി സ്വാ​തി​യെ​യും കു​ടും​ബ​ത്തെ​യും അ​സ​ഭ്യം പ​റഞ്ഞിരുന്നു. അതിന് ശേഷം വീട്ടിലേക്ക് പോയെങ്കിലും
വൈ​കീ​ട്ട് സം​ഘം ക​മ്പിപ്പാ​ര​യ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യും മൂ​വ​രെ​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​. പോലീസ് കേസെടുക്കാൻ വൈകി എന്ന് കുടുംബം ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *