റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഴയങ്ങാടി: വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബിവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളടെ വീട്ടില്‍ നിന്നാണ് 45.39 ഗ്രാം എംഡിഎം.എ, 42.28 ഗ്രാം ചരസ്, 20 ഗ്രാം കഞ്ചാവ്, 10.55.ഗ്രാം കൊക്കൈന്‍ എന്നിവ പിടികൂടിയത്. തളിപ്പറമ്പ്,മടായി, മാട്ടൂല്‍,മുട്ടം എന്നിവിടങ്ങളില്‍ മൊത്തമായി മയക്കുമരുന്നുവില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിലീപിന്‍റെയും നേതൃത്വത്തില്‍ എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിലെ അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജിരാഗ് എന്നിവരാണ് പ്രതിയെ കുടുക്കിയത്.പ്രിവന്റീവ് ഓഫീസര്‍ വിസി ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിഎച്ച് റിഷാദ്, ഗണേശ്ബാബു, ശ്യാം രാജ്, വനിത.സി, ഇ.ഒ.ഷൈന എന്നിവര്‍ അടങ്ങിയ എക്‌സൈസ് സംഘമാണ് മയക്കുമരുന്നു ശേഖരം പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *