മഹാരാഷട്ര: കോവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങളില്‍ നിന്ന് മാഹാരാഷ്ട്രയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബ്ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഡെല്‍ഹി,രാജസ്ഥാന്‍ ഗുജറാത്ത് ഗോവ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കാണ് കോവിഡ് പരിശോധനാഫലം നിര്‍ബ്ബന്ധമാക്കിയിരിക്കുന്നത്. വിമാന മാര്‍ഗ്ഗം ഡെല്‍ഹിയിലെത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പ് ശ്രവം നല്‍കി പരിശോധനക്ക് വിധേയരാവണം. റോഡുമാര്‍ഗ്ഗം എത്തുന്നവര്‍ക്ക് അതിര്‍ത്തി ജില്ലകളിലേക്ക് കടക്കുമ്പോള്‍ താപനില പരിശോധിച്ച കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. .
വിമാന ട്രെയിന്‍ മാര്‍ഗ്ഗത്തിലൂടെ പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവര്‍ കോവിഡ് പരിശോധന സ്വന്തം ചെലവില്‍ നടത്തണം. വിമാനത്താവള അധികൃതര്‍ തന്നെ പരിശോധനക്കുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും തുക ഈടാക്കുകയും ചെയ്യും. ട്രെയിന്‍ മാര്‍ഗ്ഗം മഹാരാഷ്ട്രയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവരെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കും. പോസിറ്റീവാകുന്നവര്‍ക്ക് തുടര്‍ നടപടികള്‍ക്കുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനുളള വിവരശേഖരണങ്ങള്‍ നടത്തുകയും ചികിത്സാ ചെലവ് അവരില്‍ നിന്നുതന്നെ ഈടാക്കുകയും ചെയ്യും.

