റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ജനുവരി 23: വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ കാലതാമസം പാടില്ലെന്ന് നിയമസഭാ സമിതി. 2015ല്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ആദാനി ഗ്രൂപ്പും സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചത് നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കിയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ കാരണം ബ്രേക്ക് വാട്ടര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ്.

ക്വാറി ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് നിര്‍മ്മാണ കമ്പനിയുടെ പരാതി. ആവശ്യത്തിന് പാറ ലഭിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്പനി പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് പരിഹരാം കണ്ടെത്തണമെന്നും നിയമസഭാ സമിതി ആവശ്യപ്പെട്ടു.

പാറ കിട്ടാത്തത് അടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ ഈ ഘട്ടത്തിലല്ല നിര്‍മ്മാണ കമ്പനി പറയേണ്ടതെന്നും നിയമസഭാ സമിതി വിലയിരുത്തി. പദ്ധതി അടിയന്തിരമായി കമ്മീഷന്‍ ചെയ്യാന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. നിശ്ചയിച്ച സമയപരിധിക്ക്ശേഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം പിഴയില്ലാതെ സമയം അനുവദിച്ചിട്ടുണ്ട്. അത് കഴിഞ്ഞുള്ള ആറ് മാസം കമ്പനി പിഴ നല്‍കേണ്ടി വരുമെന്നും നിയമസഭാ സമിതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *