ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എടുത്തുചാടി താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി.

വിഷയത്തിൽ അമ്മ നിലവിൽ ഒരു തീരുമാനം എടുക്കേണ്ടതില്ല. കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഒന്നല്ല ഇത്. അന്വേഷണത്തില്‍ ഒരു തീരുമാനമാകട്ടെ. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമര്‍പ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവര്‍ക്ക് അന്നത്തിനും മരുന്നിനുമുള്ള പണം നല്‍കുന്ന സംഘടനയാണിത്. അതിനാല്‍ അത്തരമൊരു സംഘടന നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും സുരേഷ് ഗോപി ഓർമിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →