തിരുവനന്തപുരം: ശ്രീ ചിത്രയില്‍ ഇനിമുതല്‍ സൗജന്യ ചികിത്സ സംസ്ഥാനത്തെ കുട്ടകള്ക്കുമാത്രമായി പരിമിതപ്പെടുത്തുന്നു. കേന്ദ്രസ്രര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ ബല് പദ്ധതിയുമായി ബന്ധപ്പെട്ടാണ് 18 വയസുവരെയുളള കുട്ടികള്‍ക്ക് ജന്മനാ ഉളള വൈകല്ല്യം, പോഷക കുറവ്, വളര്‍ച്ചാ മുരടിപ്പ്,മറ്റുരോഗങ്ങള്‍ എന്നിവയ്ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്നത്. ഇതാമ് സംസ്ഥാനത്തെ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്.ഈ മാറ്റം സംസ്ഥാനത്ത് താമസിക്കുന്ന ഇതര സംസ്ഥാന കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും
കേന്ദ്ര പദ്ധതിയായതിനാല്‍ ഇതിലുള്‍പ്പെട്ട രാജ്യത്തെ എല്ലാ ആശുപത്രികളിലും ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ഇത് സംസ്ഥാനത്തെ ദേശീയരോഗ്യമിഷനുമായി ബന്ധപ്പെട്ട് മാറ്റിയതോടെയാണ് ചികിത്സ പരിമിതപ്പെടുത്തിയെന്നാണ് ശ്രീചിത്രയുടെ വിശദീകരണം.
ആര്‍ബിഎസ്കെ പദ്ധതിയില്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കീഴിലുളള നാഷണല്‍ ഹെല്‍ത്ത് മിഷന് കേരളയും ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും പുതിയ കരാര്‍ ഒപ്പിട്ടു. ഇതുപ്രകാരം സൈജന്യ ചികിത്സയുമായി ബന്ധപ്പെട്ട മൂന്നുമാറ്റങ്ങള്‍ വരുത്തി.
കേരളത്തിലെ രോഗികള്‍ക്ക് ചികിത്സാ ആനുകൂല്ല്യങ്ങള്‍ ലഭിക്കും. തെരഞ്ഞെടുത്ത ഹൃദ്രോഗങ്ങള്‍ക്കുളള കിടത്തി ചികിത്സക്കുമാത്രമായി സാമ്പത്തിക സഹായം പരിമിതപ്പെടുത്തും. ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കേരളത്തില്‍ നിന്നുളള കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ താലോലം പദ്ധതിപ്രകാരം നല്കുന്ന സൗജന്യ കിടത്തി ചികിത്സ തുടരും എന്നിവയാണ് മാറ്റങ്ങള്‍.

