കൊച്ചി: രണ്ടുകുട്ടികളുടെ അമ്മയായ 32 കാരിയോട് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ അവരെ വഴിയില്‍ തളളിയിടുകയും മര്‍ദ്ദിക്കുകയും ചെയത് യുവാവ് പോലീസ് പിടിയിലിായി. ചേര്‍ത്തല സ്വദേശിയായ ശ്യാം കുമാറാണ് പിടിയിലായത്. യുവതിയും കുടുംബവും വാടകയ്ക്ക താമസിച്ചിരുന്നത് എരമല്ലൂരിലെ പ്രതിയുടെ വീടിന് സമീപത്തായിരുന്നു. പ്രതി സ്ഥിരമായി മദ്യപിച്ചെത്തി ശല്ല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇവര്‍ ഇവിടെ നിന്ന് താമസം അയ്യപ്പന്‍കാവിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച(16/11/2020)രാവിലെ യുവതി ജോലിക്ക് പോകാനായി അയ്യപ്പന്‍കാവ് ബസ്റ്റാന്റില്‍ നില്‍ക്കുന്നതിനിടെയാണ് സംഭവം ഉണ്ടാകുന്നത്. സമീപത്തുവന്ന ശ്യംകുമാര്‍ യുവതിയെ അസഭ്യം പറയുകയും റോഡിലേക്ക് തളളിയിട്ട് അസഭ്യം പറയുകയും ചെയ്തുവെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. എണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്യാം കുമാര്‍ പിടിയിലായത്.

