മന്ത്രവാദിയുടെ വാക്കുകേട്ട് മകളെ കഴുത്തറുത്ത് കൊന്നു

റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മകളുടെ കഴുത്തറുത്ത് പിതാവ്. ആണ്‍കുഞ്ഞ് പിറക്കാനാണ് ആറുവയസുളള തന്റെ മകളെ കഴുത്തറുത്തുകൊന്നത്. 26 കാരനായ സുമന്‍ നെഗസ്യ ആണ് മകളെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല.

സംഭവം അറിഞ്ഞെത്തിയ പോലീസ് സുമനും മന്ത്രവാദിക്കുമെതിരെ കേസെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മന്ത്രവാദി ഒളിവിലാണ് ഇയാള്‍ക്കെതിരെ തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി.

സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ട് ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്ത് തുടരുന്ന മന്ത്രവാദമുള്‍പ്പെടെയുളള അന്ധവിശ്വാസങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ഝാര്‍ഖണ്ഡിലെ മിക്ക ഗ്രാമങ്ങളിലും ഇത്തരം കര്‍മ്മങ്ങള്‍ നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →