ബോഡകം: ഹണിട്രാപ്പ് നായികമാരില്‍ രണ്ടാമത്തെ ആളും അറസ്റ്റിലായി . മുമ്പ് അറസ്റ്റിലായിരുന്ന ലാലാ കബീറിന്റെ ഭാര്യ കാഞ്ഞാങ്ങാട് ആവിക്കരയിലെ സബീന(28)ആണ് അറസ്റ്റിലായത്. ലാലാ കബീറിന്റെ എല്ലാ തട്ടിപ്പുകളിലും സബീനയും പങ്കാളിയായിരുന്നു.ഇവരുടെ രണ്ടുകുട്ടികളെ പരവനടുക്കത്തെ കുട്ടികളുടെ സുരക്ഷാകേന്ദ്രത്തിലാക്കി.
കഴിഞ്ഞ ബുധനാഴ്ച(11.11.2020) യാണ് കാഞ്ഞാങ്ങാട് വെച്ച് ബേഡകം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സിഐ ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്. ഐ ഗംഗാധരന്,പോലീസുകാരായ കാര്‍ത്തിക രാധാകൃഷ്ണന്, മധു എന്നിവര്‍ ചേര്‍ന്നായിരുന്നു അറസ്റ്റ്. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ തോട്ടടയിലെ സ്ത്രീകളുടെ സ്പെഷല്‍ ജയിലിലേക്ക് റിമാന്റ് ചെയ്തു.

