റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എക്‌സ്‌പേർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനികിൻ്റെതാണ് വിധി. പാനൽ അടിയന്തരമായി രൂപീകരിക്കാനാവശ്യപ്പെട്ട് കമ്മീഷൻ എറണാകുളം ഡിഎംഒയ്ക്ക് നിർദേശം നൽകി.

എക്‌സ്‌പേർട്ട് മെഡിക്കൽ പാനൽ രൂപീകരിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയുകയുള്ളുവെന്ന് റൂറൽ പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് നിർദ്ദേശം.

ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ കമ്മീഷനെ അറിയിച്ചു. സംഭവത്തിൽ ബിനാനി പുരം പൊലീസ് രജിസ്റ്റർ ചെയ്ത 711/20 ക്രൈം കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കമ്മീഷൻ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *