സുമംഗൽ മാട്രിമോണിയൽ വഴി വിവാഹിതരാകുന്നവർക്ക് രണ്ടര ലക്ഷം രൂപ സമ്മാനിച്ച് ഒഡിഷ സർക്കാർ

ഒഡിഷ: ജാതി വിവേചനത്തെ മറികടക്കാന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് ആരംഭിച്ച്‌ ഒഡിഷ സര്‍ക്കാര്‍. സംസ്‌ഥാനത്തെ എസ്.ടി ആന്റ് എസ്.‌സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്സൈറ്റ് തുറന്നത്. ‘സുമംഗല്‍’ എന്നു പേരിട്ട ഈ സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വധൂവരന്മാരില്‍ ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആണെങ്കിൽ മാത്രമേ ഈ സഹായം ലഭിക്കൂ.

വധു-വരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് രണ്ടര ലക്ഷം രൂപ സര്‍ക്കാര്‍ നിക്ഷേപിക്കുക. ജാതിരഹിത വിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ആണ് പുതിയ വെബ്സൈറ്റ് തുറന്നിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →