റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

14 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ മരണനിരക്ക് ഒരുശതമാനത്തില്‍ താഴെ

October 21, 2020 - 6:56 pm

കോവിഡ്-19: രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു

തുടര്‍ച്ചയായ രണ്ടാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം 7.5 ലക്ഷത്തില്‍ താഴെ

ന്യൂ ഡൽഹി: കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7.5 ലക്ഷത്തിനു താഴെയായി തുടരുന്നു. ദിവസവും ഉയര്‍ന്ന തോതിലാണ് കോവിഡ് ബാധിതര്‍ രോഗമുക്തരാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 61,775 പേര്‍ കോവിഡ് രോഗമുക്തരായി. അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചത് 54,044 പേര്‍ക്കു മാത്രമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,83,608 കോവിഡ് ടെസ്റ്റുകള്‍ നടത്തി.

സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയ്‌ക്കൊപ്പം ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് നയം വിജയകരമായി നടപ്പാക്കുന്നത് മരണനിരക്കും കുറച്ചിട്ടുണ്ട്. ദേശീയതലത്തില്‍ കോവിഡ് മരണനിരക്ക് (സിഎഫ്ആര്‍) ഇന്ന് 1.51 ശതമാനമായി കുറഞ്ഞു.

നിലവില്‍ 14 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ മരണനിരക്ക്  ഒരുശതമാനത്തില്‍ താഴെയാണ്.

ഇന്ത്യയിലെ ആകെ കോവിഡ് രോഗമുക്തര്‍ 67,95,103 ആണ്. രോഗമുക്തി നിരക്ക് 89 (88.81%) ശതമാനത്തോടടുക്കുന്നു.

രോഗമുക്തരുടെ  77 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. രോഗമുക്തരായവരില്‍ 8500 പേര്‍ കര്‍ണാടകത്തില്‍ നിന്നാണ്. മഹാരാഷ്ട്രയിലും കേരളത്തിലും 7,000 ത്തിലധികം പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54,044 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ 8,000 ത്തിലധികം പേരും കര്‍ണാടകത്തിലും കേരളത്തിലും 6,000 ത്തിലധികം പേരും രോഗബാധിതരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 717 പേരാണ് കോവിഡ് ബാധിച്ച് ര്ജ്യത്ത് മരിച്ചത്. ഇതില്‍ 82 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 29% മഹാരാഷ്ട്രയിലാണ് (213 മരണം). കര്‍ണാടകത്തില്‍ 66 പേര്‍ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *