അഹമ്മദാബാദ്: ശാരീരിക വെല്ലുവിളി നേരിടുന്ന 12കാരിയെ ബലാത്സംഗം ചെയ്ത് തലയറുത്ത് കൊന്നു. അഹമ്മദാബാദിലെ ബനാസ്കാന്ത ജില്ലയിലെ ദീസയിലാണ് സംഭവം. 16 – 10 – 2020 വെള്ളിയാഴ്ച ദിവസം മുതല്‍ കാണാതായ പെൺകുട്ടിയെ ശനിയാഴ്ചയാണ് തലയറുത്ത നിലയിൽ കണ്ടു കിട്ടിയത്. സംഭവത്തിൽ 25കാരനായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് വ്യക്തമാക്കിയത് ഇപ്രകാരം: പെൺകുട്ടിയുടെ ബന്ധുവായ ആൾ കുട്ടിയെ സൈക്കിളിൽ കയറ്റി കൊണ്ടു പോകുന്നത് സമീപവാസികൾ കണ്ടിരുന്നു. അയാളാണ് സംഭവത്തിന് പിന്നിൽ. കൊല്ലപ്പെടുന്നതിനു മുമ്പ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ബന്ധു മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് ബലാത്സംഗം ചെയ്ത് കുട്ടിയെ കൊലപ്പെടുത്തിയത്.

