റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: ഹരിത കേരള മിഷന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് വിവിധ ഗ്രാമപഞ്ചായത്തുകളിലായി സൃഷ്ടിച്ച അതിജീവനത്തിന്റെ പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചതിനുള്ള അനുമോദന പുരസ്‌കാരം പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ ട്രീസ ജോസില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി പുരസ്‌കാരം ഏറ്റുവാങ്ങി.

പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്ക് പ്രസിഡന്റ് അനുമോദന ഫലകം നല്‍കി. ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി എന്നീ പഞ്ചായത്തുകളാണ് ജില്ലയില്‍ മുന്നിലെത്തിയത്.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ പച്ചത്തുരുത്ത് ഒരുക്കിയിട്ടുണ്ട്. ചേന്ദമംഗലം ഗവ. എല്‍.പി സ്‌കൂള്‍, വടക്കുംപുറം ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ചേന്ദമംഗലം പഞ്ചായത്തില്‍ തയ്യാറാക്കിയത്. ഏഴിക്കര പഞ്ചായത്തില്‍ ഗവ. എല്‍.പി സ്‌കൂള്‍, നന്ത്യാട്ടുകുന്നം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും വടക്കേക്കര പഞ്ചായത്തില്‍ വാവക്കാട് എല്‍.പി സ്‌കൂളിലും പച്ചത്തുരുത്തുകള്‍ ഒരുക്കി.

കോട്ടുവള്ളി പഞ്ചായത്തില്‍ കൈതാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വള്ളുവള്ളി യു.പി സ്‌കൂള്‍, തത്തപ്പള്ളി പാലം എന്നീ സ്ഥലങ്ങളിലും മരങ്ങള്‍ നട്ട് പച്ചത്തുരുത്തുകള്‍ തയ്യാറാക്കി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8578/Pachathuruthu-Project.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *