ലഖ്‌നൗ: ഹാത്രാസ് കേസന്വേഷണം സ്റ്റേറ്റ് പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്‍റെ ഭാഗമായി കത്തയക്കുകയും ചെയ്തിരുന്നു.
2020 സെപ്തംബര്‍ 14 നാണ് ദളിത് സമുദായാംഗമായ 20 കാരി കൂട്ടബലാല്‍സംഗത്തിനും ക്രൂര പീഡനത്തിനും ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സെപ്തംബര്‍ 29 ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
പെണ്‍കുട്ടിയുടെ മരണവും തുടര്‍ന്ന് മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ പോലീസ് നിര്‍ബ്ബന്ധമായി സംസ്‌ക്കരിച്ചതും വലിയ വിവാദങ്ങള്‍ ക്ക് വഴി വെച്ചിരുന്നു.

