ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽ ഗ്രാമിൽ ഏറ്റുമുട്ടലിൻ രണ്ടു ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ നടന്നത്.
കുൽഗാമിലെ ചിൻഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുലർചയ്ക്ക് പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഭീകരരുള്ളതായി സംശയിക്കുന്ന സ്ഥലം സുരക്ഷാസേന വളഞ്ഞതോടെ ഒളിഞ്ഞിരുന്ന ഭീകരൻ വെടിയു ർത്തു. തുടർന്ന് ഏറെ നേരം നീണ്ട വെടിവയ്പിനൊടുവിൽ ഭീകരരിൽ രണ്ടു പേരെ സൈന്യം വധിക്കുകയായിരുന്നു.

