റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ്. ലാബിലെ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നവര്‍ ക്വാറന്റീനില്‍ പോകും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് ഡി.എം.ഒ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച (5/10/20) 5,042 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 450 പേരുടെ രോഗ ഉറവിടം അറിയില്ല. തിങ്കഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറില്‍ 38,696 സാംപിളുകളാണ് പരിശോധിച്ചത്. എറണാകുളത്താണ് കൂടുതല്‍ കേസുകള്‍. 705 പേര്‍ക്ക്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അഞ്ഞൂറിലധികം രോഗികളുണ്ട്. 23 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 859 ആയി. 4640 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. നിലവില്‍ 84,873 പേരാണ് ചികില്‍സയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *