കോംഗോ: എബോള സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന വ്യക്തമാക്കി 51 സ്ത്രീകള്‍. 2018 മുതല്‍ 2020 വരെയുള്ള എബോള മഹാമാരിക്കിടെ ലോകാരോഗ്യ സംഘടന, എന്‍ജിഒ, അന്താരാഷ്ട്ര എയ്ഡ് വര്‍ക്കേഴ്സിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.എയ്ഡ് ഏജന്‍സി ഡ്രൈവര്‍മാരും, പ്രാദേശിക എന്‍ജിഒ പ്രവര്‍ത്തകരും സംഭവങ്ങള്‍ക്ക് സാക്ഷികളായിട്ടുണ്ടെന്നാണ് ഈസ്റ്റേണ്‍ നഗരമായ ബെനിയില്‍ നിന്നുള്ള സ്ത്രീകളുടെ വെളിപ്പെടുത്തല്‍.
ആരോപണങ്ങള്‍ പുറത്തുവന്നതോടെ മൂന്ന് സംഘടനകളും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. ആരോപണങ്ങളില്‍ സമ്പൂര്‍ണ്ണ അന്വേഷണം നടത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് പ്രതികരിച്ചു.പാനീയങ്ങളില്‍ മയക്കുമരുന്ന് ചേര്‍ത്തും ഓഫീസിലും, ആശുപത്രികളിലും പീഡനങ്ങള്‍ അരങ്ങേറിയെന്ന് സ്ത്രീകള്‍ വെളിപ്പെടുത്തി. ജോലി വാഗ്ദാനം ചെയ്തുള്ള ഈ സംഭവങ്ങളില്‍ എതിര്‍ത്താല്‍ കരാര്‍ ഇല്ലാതാക്കുമെന്നതാണ് അക്രമികള്‍ ആയുധമാക്കിയതെന്നും ആരോപണങ്ങളില്‍ പറയുന്നുണ്ട്.

