ലക്നൗ: ബാബറി മസ്ജിദ് പൊളിച്ച കേസിലെ സുപ്രധാന വിധി പറഞ്ഞ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് വിരമിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി തെളിവുകള്‍ അവലോകനം ചെയ്യലും വിധി എഴുത്തുമായി തിരക്കിലായിരുന്ന സുരേന്ദര്‍ സന്ദര്‍ശകരെ പോലും കാണാന്‍ അനുവാദം നല്‍കിയിരുന്നില്ല. 2000 പേജുള്ള വിധിന്യായമാണ് സുപ്രധാന കേസില്‍ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് പുറപ്പെടുവിച്ചത്.ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധിപറയുന്നതിനായി മൂന്നുതവണയാണ് സുരേന്ദര്‍ കുമാര്‍ യാദവിന് കാലാവധി നീട്ടിനല്‍കിയത്.
ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെവിട്ടത്.

