റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം : കോവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു. 14 മണിക്കൂറുകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും പ്രസവത്തോടെ കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തു. 27-09-2020, ഞായറാഴ്ച രാവിലെ പുലർച്ചെ നാലിന് പ്രസവവേദനയോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ചികിത്സ ലഭിച്ചില്ല. കൊണ്ടോട്ടി കീഴ്ച്ചേരി സ്വദേശിനിയായ 20 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മഞ്ചേരി സ്വദേശിയായ എം പി ഷെരീഫിനെ ഭാര്യ സഹല ആണ് യുവതി . അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെയും ചികിത്സ നിഷേധിച്ചു.

പ്രസവവേദനയോടെ 14 മണിക്കൂർ അലഞ്ഞുതിരിഞ്ഞ വൈകിട്ട് ആറ് മണിയോടെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പ്രസവത്തോടെ കുഞ്ഞുങ്ങൾ മരിച്ചു. ആൻറിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവായ യുവതിയുടെ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി റിപ്പോർട്ട് നൽകിയാൽ മാത്രമേ ചികിത്സ നൽകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ന്യായം.

ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ബീച്ച് സംഭവിച്ചിട്ടുണ്ടോ എന്നായിരിക്കും ആദ്യം പരിശോധിക്കുക. ആർ ടി പി സി ആർ പരിശോധനാഫലം ഉണ്ടെങ്കിൽ മാത്രമേ ചികിത്സ നടത്താവൂ എന്നൊരു നിർദ്ദേശം സർക്കാർ നൽകിയിട്ടില്ല. ആൻറിജൻ പരിശോധനയിൽ റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ചികിത്സ നൽകാം. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത് കെ കെ ശൈലജ കൂട്ടിച്ചേർത്തു.

കൊണ്ടോട്ടി എംഎൽഎ ടി വി എബ്രാഹിം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും ഈ സംഭവത്തെക്കുറിച്ച് പരാമർശിച്ച് കത്തയച്ചു. ആരോഗ്യവകുപ്പിനെ തികച്ചും അപമാനകരമായ സംഭവമാണ് ഇത്. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എം പി ശശി ഈ സംഭവത്തിലെ റിപ്പോർട്ട് തേടി ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റവും അന്വേഷണ വിധേയമാക്കും. 28-09-2020, തിങ്കളാഴ്ച യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *