മേഘാലയ : സപ്റ്റംബർ 22 മുതൽ മേഘാലയയിൽ ഉണ്ടായ ശക്തമായ മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 1.7 ലക്ഷം പേർ ബാധിക്കപ്പെട്ടതായി മേഘാലയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
ഇതുവരെ 13 പേർ മരിച്ചതായും 5 പേരെ കാണാതായതായും അധികൃതർ പറയുന്നു. 37 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കിഴക്കൻ ഖാസി ഹിൽസ് ജില്ലയിലെ ലാംബൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലോവർ ലമ്പറിംഗ് ധോബി ഘട്ടിൽ വെള്ളിയാഴ്ച (25/09/2020) ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നിന്നും മൂന്നു പേരെ കാണാതായിട്ടുമുണ്ട്. മെയ് മാസം മുതൽ സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കങ്ങളിൽ ഇതുവരെയായി 118 പേരാണ് മരിച്ചത്.

