എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
ന്യൂ ഡൽഹി: ‘എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണം നമ്മുടെ സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ്. ഇന്ത്യയിലുടനീളം പരിചിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ശബ്ദവും സംഗീതവും പതിറ്റാണ്ടുകളോളം അനുവാചകരെ വശീകരിച്ചു. ഈ ദുഃഖവേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

