കൊച്ചി: ലൈഫ് മിഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 25-9-2020 വെള്ളിയാഴ്ച തൃശൂരിലും എറണാകുളത്തും റെയ്ഡ് നടത്തി. യൂണിടാക് ബില്‍ഡേഴ്സിന്‍റെ ഓഫീസിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് പരിശോധന നടത്തിയത്.. തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം.
ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം. ഫോറിന്‍ കോണ്ട്രിബൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡിയുടെ മൊഴി അനുസരിച്ചാണ് പരിശോധന സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനമുണ്ടായെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
സ്വര്‍ണക്കടത്തിന് പിന്നാലെ ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണ. സംസ്ഥാന സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കുന്നതാണ്

