ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് പ്രകാരമുള്ള സന്ദര്‍ശകര്‍ ഇല്ലാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ദര്‍ശനമനുവദിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനിച്ചു.
ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോല്‍സവം ചടങ്ങ് മാത്രമാക്കി നടത്താനും ചെമ്പൈ പുരസ്കാര ജേതാവിന്റെ സംഗീത കച്ചേരി ഏകാദശി നാളില്‍ നടത്തുന്നതിനും തീരുമാനമായി. മുടങ്ങിക്കിടക്കുന്ന ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നീ വഴിപാടുകള്‍ ഏകാദശിക്ക് ശേഷം ആരംഭിക്കും. ദേവസ്വം മീറ്റിങ് ഹാളുകളുടെയും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് ബുക്കിങ് ഉടന്‍ പ്രാബല്യത്തില്‍ വരും

