മുംബൈ: സുശാന്ത് സിംഗ് രാജ് പുത്തിൻ്റെ മരണത്തെ തുടർന്ന് ആരംഭിച്ച മയക്കുമരുന്ന് കേസന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ബോളിവുഡ് താരങ്ങളായ ദീപീക പദുകോണ്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്ക് നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ സമന്‍സ് അയച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് വിധേയരാകാൻ ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്നലെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിലവില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ബോളിവുഡിലെ ഒരു ഏജന്‍സിയായ ടാലന്റിന്റെ മാനേജര്‍ ജയ സാഹയെയും നാര്‍ക്കോട്ടിക്ക്സ് തിങ്കളാഴ്ച്ച ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂര്‍ നേരമാണ് അവരെ ചോദ്യം ചെയ്തത്. ജയ സഹായും ദീപികയുടെ മാനേജര്‍ കരിഷ്മയും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.



