വാഷിംഗ്‌ടണ്‍: ചൈനീസ് ആപ്പുകളായ ടിക് ടോക്കും വീചാറ്റും നിരോധിക്കുന്നതിനുളള നടപടികളുമായി അമേരിക്ക. ഇന്ത്യ ഈ ആപ്പുകള്‍ നേരത്തേ നിരോധിച്ചിരുന്നു. സെപതംബര്‍ 20 ഞായറാഴ്‌ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. രാജ്യസുരക്ഷക്ക് ആപ്പുകള്‍ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് യുഎസ് നടപടി.
ആപ്പുകള്‍ നീക്കം ചെയ്യണമെന്ന് യുഎസ് വാണിജ്യപകുപ്പ് ഗൂഗിളിനും ആപ്പിളിനും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യ വിവിരങ്ങള്‍ ചോര്‍ത്തുനതായി കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി. രാജ്യ സുരക്ഷ, വിദേശനയം, സമ്പദ് വ്യവസ്ഥ എന്നിവയെ ഭീഷണപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു
ടിക് ടോക്കുമായി ഒരുമിക്കാനുളള ഒരമേരിക്കന്‍ കമ്പനിയുടെ തീരുമാനം അംഗികരിക്കില്ലെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ ജൂണിലാണ് ഈ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ടിടോക് ഉള്‍പ്പടെയുളള 59 ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്ക ഇപ്പോള്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ആപ്പുകള്‍ നിരോധിക്കുന്നത്.



