തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ, അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപെടുന്നതിന്റെ ഫലമായി അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാകുന്നതാണ് വ്യാപകമായി മഴയ്‌ക്ക് വഴിവച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയുമുണ്ട്.
ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

