റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. -അജിത് ഡോവല്‍

September 18, 2020 - 9:34 pm

തിരുവനന്തപുരം: കൊവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ജാഗ്രതയോടെ സൈബര്‍ ഇടങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കണം എന്നും അജിത് ഡോവല്‍ ഉപദേശിച്ചു.

സര്‍ക്കാര്‍ വൈബ്‌സൈറ്റുകളും പേയ്‌മെന്റ് സൈറ്റുകളെയും ഉന്നതരുടെ അക്കൗണ്ടുകളെയും ഉന്നം വച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നു. വീഡിയോ കോണ്‍ഫ്രന്‍സിംഗ് അടക്കം സ്വതന്ത്രവും സ്വന്തവുമായ ഡിജിറ്റല്‍ ടൂളുകളുടെ അഭാവം വെല്ലുവിളിയായെന്നും അജിത് ഡോവല്‍ പറഞ്ഞു. കേരള പൊലീസ് സൈബര്‍ഡോം സംഘടിപ്പിച്ച കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ വലിയ ശ്രമങ്ങളാണ് വേണ്ടി വരുന്നത്. പിഎം കെയര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സമാന സൈറ്റുകളുണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും ,സ്വദേശത്തു നിന്നുമുള്ള പ്രതിനിധികള്‍ക്ക് നേരിട്ട് എത്താന്‍ സാധിക്കില്ല. ഈ സാഹചര്യതതില്‍ ഓണ്‍ലൈന്‍ വഴിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് , ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ തുങ്ങിയവരും രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *