മുംബൈ: കോവിഡ് പരിശോധനയില്‍ ഫലം പോസറ്റീവായതിനാല്‍ മരിക്കുകയാണെന്ന് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് യുവാവ് കാമുകിക്ക് ഒപ്പം മുങ്ങി. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് 28 കാരനായ ഭര്‍ത്താവ് വിദഗ്ധമായി ഇന്‍ഡോറിലെ കാമുകിയുടെ അടുത്തേക്ക് സ്ഥലം വിട്ടത്. 2020 ജൂലൈ 20 നാണ് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മരിക്കുകയാണ് എന്ന് വീട്ടുകാരെ ധരിപ്പിച്ച് ഇയാള്‍ അപ്രത്യക്ഷനായത്. അതിനു ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്തു. പിറ്റേ ദിവസം ഇയാളുടെ ഹെല്‍മറ്റ്, പഴ്സ് തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും ഭാര്യയുടെ സഹോദരന് കണ്ടെത്തി. ഇതോടെ പരിഭ്രാന്തിയിലായ കുടുംബം വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് ഉടന്‍ തന്നെ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ആ വഴിയും അന്വേഷണം നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ ഇന്‍ഡോറില്‍ ഉണ്ടെന്ന് പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞു. അവിടെ ഇയാള്‍ക്ക് വിവാഹേതരബന്ധമുണ്ടെന്നും കാാമുകയോടൊപ്പമാണ് താമസം എന്നും പൊലിസ് കണ്ടെത്തുകയായിരുന്നു.

