തനിക്ക് കിം ജോങ് ഉന്നിൻറെ മനസ്സിളക്കാനായെന്ന് ട്രംപിൻറെ പഴയ പ്രസ് സെക്രട്ടറി സാറ സാസ്റ്റേഴ്സ്

വാഷിങ്ടൺ : ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉന്നിൻറെ മനസ്സിൽ പ്രണയ സമാനമായ ഒരു ഓളമുണ്ടാക്കാൻ തനിക്ക് സാധിച്ചതായി ഡൊണാൾഡ് ട്രംപിൻ്റെ മുൻ പ്രസ്സ് സെക്രട്ടറിയായ സാറ സാൻ്റേഴ്സ് .ഉത്തരകൊറിയൻ ഭരണാധിപനെ കുറിച്ച് കൗതുകം ഉളവാക്കുന്ന നിരവധി വെളിപ്പെടുത്തലുകളുമായി സാറയുടെ പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും. ‘സ്പീക്കിംഗ് ഫോർ മൈ സെൽഫി’ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്.

2018 ജൂണിൽ കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപും തമ്മിൽ സിംഗപ്പൂരിൽ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സാറയിൽ കിമ്മിൻ്റെ നോട്ടം പതിയുന്നതത്രേ.മറ്റാരെക്കാളും തനിക്ക് ശ്രദ്ധയും പരിഗണനയും കിം തന്നു എന്നും സാറ പറയുന്നു. കിമ്മിൻ്റെ പരിചാരകരായി അദ്ദേഹത്തിൻ്റെ വസതിയിൽ നിരവധി യുവതികൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പാശ്ചാത്യ മാധ്യമങ്ങളിൽ വന്നിരുന്നു. അതിനിടയിലാണ് സാറ സാൻ്റേഴ്സ് എന്ന 38 കാരിയിലും കിം അനുരക്തനായത്..!

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →