റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്സ്ബുക്കും നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു.

ഫെയ്സ്ബുക്ക് മെസഞ്ചറിൽ നിന്നും ഒരു സമയത്ത് അഞ്ച് പേർക്ക് മാത്രമേ ഇനി മുതൽ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതുവരെ ഒരു സമയത്ത് എത്ര വേണമെങ്കിലും സന്ദേശങ്ങൾ അയയ്ക്കാമായിരുന്നു. ഇതാണ് അഞ്ചുപേർ എന്നതിലേക്ക് ചുരുക്കിയത് . തെറ്റായ വിവരങ്ങൾ പെട്ടെന്ന് വ്യാപിക്കുന്നത് തടയാനാണ് ഈ നിയന്ത്രണമെന്നാണ് ഇത് സംബന്ധിച്ച് കമ്പനി നൽകുന്ന വിശദീകരണം .

നേരത്തെ തന്നെ വാട്സാപ് ഈ രീതിയിലേക്ക് മാറിയിരുന്നു. വരും കാലത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സോഷ്യൽ മീഡിയ സ്വാധീനം വളരെയധികം വർദ്ധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *