മുംബൈ ഒക്ടോബര്‍ 29: മഹാരാഷ്ട്രയില്‍ ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എല്ലാ അര്‍ഥത്തിലും ബിജെപി നയിക്കുന്ന സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി. ശിവസേന നേതാവ് ഉദ്ദവ് താക്കറയുടെ മകന് ആദിത്യ താക്കറയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കണമെന്ന നിലപാടില്‍ ശിവസേന ഉറച്ചുനില്‍ക്കുന്നതിനിടെയാണ് ഫഡ്നാവിസിന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കുന്നതിനെപ്പറ്റി ആലോചിട്ടുപോലുമില്ലെന്നും, അമിത് ഷാ ഇക്കാര്യം ഉറപ്പ് നല്‍കിയെന്ന് പറയുന്ന താക്കറയുടെ വാദം തെറ്റാണെന്നും ഫഡ്നാവിസ് പറഞ്ഞു. സര്‍ക്കാരിനെ അഞ്ച് വര്‍ഷം നയിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട്. ഫഡ്നാവിസ് പ്രതികരിച്ചു.

