കട്ടപ്പന : കട്ടപ്പനയിലെ ഒരു വനിതാ ഹോസ്റ്റലിൽ മരിച്ച നിലയിൽ നവജാതശിശുവിനെ മൃതദേഹം കണ്ടെത്തി. കുഞ്ഞിൻറെ അമ്മയും അവിവാഹിതയയുമായ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോയി. 21-08-2020 വെള്ളിയാഴ്ചയാണ് ആണ് യുവതി പ്രസവിച്ചത്.
കട്ടപ്പന നഗരത്തിലെ ദേശസാൽകൃത ബാങ്ക് ജീവനക്കാരിയാണ് യുവതി . യുവതി ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ മറ്റു താമസക്കാർ അറിഞ്ഞിരുന്നില്ല. യുവതിയുടെ സഹോദരി ഒപ്പം താമസിച്ചിരുന്നു. അവരെ സ്ഥലത്തുനിന്നും പറഞ്ഞതിനു ശേഷമാണ് പ്രസവിച്ചത്. തിരിച്ചെത്തിയപ്പോഴാണ് പ്രസവിച്ച കാര്യവും കുഞ്ഞു മരിച്ചു പൂരവും അവർ അറിയുന്നത്. തുടർന്ന് ഹോസ്റ്റൽ അധികൃതരെയും ബന്ധുക്കളെയും വിവരമറിയിച്ചു. വീട്ടുകാരെ പറ്റി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റി.




