സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ കരാറില്‍ ഒപ്പിട്ടത് യു എ ഇ കോണ്‍സുല്‍ ജനറല്‍

വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമ്മാണത്തിന് രണ്ട് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയത് യുഎഇ കോൺസുലേറ്റ് ജനറൽ ആണെന്ന തെളിവുകൾ പുറത്തു വന്നു. ഫ്ലാറ്റിന്‍റെ ഒപ്പം തന്നെ അഞ്ചു കോടി ചെലവിലുള്ള ആശുപത്രി നിർമ്മാണത്തിനും കരാറൊപ്പിട്ടു. 2019 ജൂലൈ 11 നാണ് ലൈഫ്മിഷൻ സിഇഒ യുവി ജോസ് ധാരണാപത്രം ഒപ്പിട്ടത്. വിദേശ ധനസഹായം സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശം ഇല്ലാത്തതുകൊണ്ടാണ് സന്നദ്ധ സംഘടനയുമായി ധാരണാപത്രം ഒപ്പിട്ടത് എന്ന് സർക്കാർ വാദിക്കുന്നു, മന്ത്രി എ സി മൊയ്തീന്‍ സി ഇ ഒ യു വി ജോസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

2019 ജൂലൈ 31ന് യൂണിടാക്, സെയിൽ വെഞ്ചേഴ്സ് എന്നീ കമ്പനികളുമായി ഉണ്ടാക്കിയ കരാറുകളിൽ ഒപ്പിട്ടത് കോൺസുൽ ജനറൽ ആയിരുന്നു. വടക്കാഞ്ചേരി തലപ്പിള്ളി താലൂക്കിൽ 140 പാർപ്പിടസമുച്ചയങ്ങളും മാതൃശിശു ആശുപത്രിയിൽ നിർമ്മിക്കുന്നതിനാണ് കരാർ. ഇതിനടുത്ത് തന്നെ കുട്ടികൾക്കും അമ്മമാർക്കും ഉള്ള ആശുപത്രി പണിയുന്നതിനാണ് എറണാകുളത്തെ സെൻറ് വെഞ്ചെഴ്സ് എന്ന സ്ഥാപനവുമായി 30ലക്ഷം യുഎഇ ദിർഹത്തിന്റെ കരാർ വച്ചത്. യൂണിടാകുമായുള്ള കരാർ 70 ലക്ഷം യുഎഇ ദിർഹത്തിന്റേതും.

എല്ലാ രേഖകളും സർക്കാർ എന്‍ഫോഴ്സ്മെന്‍റിന് കൈമാറി.

Share
അഭിപ്രായം എഴുതാം