കൊച്ചി: ഖത്തറില്‍ ജയിലിലായ ഭര്‍ത്താവിന്‍റെ മോചനം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തു. മുവാറ്റുപുഴ പായിപ്ര സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിപ്പളളി സ്വദേശി ബിജിലി മുഹമ്മദ് എന്നവരാണ് അനീഷയില്‍ നിന്നും തുക കൈപ്പറ്റിയത്. പിന്നീട് തട്ടിപ്പ് മനസിലാക്കിയ അനീഷ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി രാജീവിന്‍റെ നേതൃത്വത്തില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. പ്രതികളെ 27 വരെ റിമാന്‍റ് ചെയ്തു.
ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് അനീഷയുടെ ഭര്‍ത്താവ് ജയിലിലാവുകയായിരുന്നു. ഭര്‍ത്താവിനെ പുറത്തിറക്കാനായി 2018 ല്‍ പലഘട്ടങ്ങളിലായി രണ്ടേകാല്‍ കോടി രൂപ സമാഹരിച്ച് നല്‍കുകയായിരുന്നു.
ഖത്തറില്‍ പോകാനായി പലവട്ടം പണം ചെലവഴിച്ചുവെന്നും അനീഷയുടെ ഭര്‍ത്താവിനെ പുറത്തിറക്കാനായി പലര്‍ക്കും പണം കൈമാറിയെന്നുമാണ് പ്രതികളുടെ മൊഴി.