ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ബിൽ പാസാക്കി ലോ​ക്സ​ഭ

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും എ​തി​ർ​പ്പു​ക​ൾ​ക്കി​ടെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പേ​ഴ്സ​ണ്‍സ് (അ​വ​കാ​ശ സം​ര​ക്ഷ​ണ) ബി​ൽ ശ​ബ്‌​ദ​വോ​ട്ടോ​ടെ ലോ​ക്സ​ഭ പാ​സാ​ക്കി. ‘ട്രാ​ൻ​സ്ജെ​ൻ​ഡ​ർ’ എ​ന്ന പ​ദ​ത്തി​നു കൃ​ത്യ​മാ​യ നി​ർ​വ​ച​നം ന​ൽ​കാ​നും വി​വി​ധ ലൈം​ഗി​ക ആ​ഭി​മു​ഖ്യ​ങ്ങ​ളെ​യും സ്വ​യ അ​വ​ബോ​ധ​ത്തി​ൽ സൃ‌​ഷ്‌​ടി​ച്ച ലൈം​ഗി​ക വ്യ​ക്തി​ത്വ​ങ്ങ​ളെ​യും’ നി​യ​മ​പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യ ഭേ​ദ​ഗ​തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും അ​ന്ത​സും ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നി​ടെ​യാ​ണ് ബി​ൽ ലോ​ക്സ​ഭ പാസാക്കിയത്.

സു​പ്രീംകോ​ട​തി വി​ധി നി​രാ​ക​രി​ക്കു​ന്ന​താ​ണ് ബി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളെ ശ​രി​യാ​യ​തും കൃ​ത്യ​വു​മാ​യ രീ​തി​യി​ൽ തി​രി​ച്ച​റി​യു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ന്ന പ​ദ​ത്തി​നു കീ​ഴി​ൽ ആ​രൊ​ക്കെ വ​രു​മെ​ന്ന​തി​നും വ്യ​ക്ത​മാ​യ ഒ​രു നി​ർ​വ​ച​നം ന​ൽ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം.എ​ന്നാ​ൽ സ​മ​ത്വ​വും വി​വേ​ച​ന​മി​ല്ലാ​യ്മ​യും അ​ന്ത​സും ഉ​യ​ർ​ത്തി​ക്കാ​ട്ടി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളെ അം​ഗീ​ക​രി​ക്കു​ക​യും അ​വ​ർ​ക്ക് സ്വ​യം ത​ങ്ങ​ളു​ടെ ലൈം​ഗി​ക വ്യ​ക്തി​ത്വം തെ​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള അ​വ​കാ​ശം ന​ൽ​കു​ക​യും ചെ​യ്ത നി​ർ​ണാ​യ​ക സു​പ്രീംകോ​ട​തി വി​ധി നി​രാ​ക​രി​ക്കു​ന്ന​താ​ണ് ബി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

ബിഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രേയു​മുള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് രാ​ഹു​ൽ

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​തെ കൊ​ണ്ടു​വ​ന്ന ബി​ൽ ബ​ഹു​മാ​ന​മി​ല്ലാ​ത്ത മ​നോ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് എം​പി ജ്യോ​തി​മ​ണി സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.അ​തി​നി​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ക്കു​ക​യും രാ​ഹു​ൽ അ​വ​ർ​ക്ക് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ കൊ​ണ്ടു​വ​ന്ന ബി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ വ്യ​ക്തി​ത്വ​ത്തി​നെ​തി​രേയും ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രേയു​മുള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →