റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഓടിയത് 40 കിലോമീറ്റർ

കൊച്ചി: സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ പോയി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചതോടെ 40 കിലോമീറ്റര്‍ തിരിച്ചോടി യാത്രക്കാരെ കയറ്റി. പെരുമ്പാവൂരില്‍ മാർച്ച് 23 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡിപ്പോ ജീവനക്കാരെ നാട്ടുകാര്‍ ഉപരോധിച്ചതോടെയാണ് ബസ് മടങ്ങിയെത്തിയത്.

ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേരാണ് ബസിനായി കാത്തു നിന്നത്.

തൃശൂര്‍-തിരുവനന്തപുരം റൂട്ടിലോടുന്ന ബസ് പുലര്‍ച്ചെ ഒന്നിന് പെരുമ്പാവൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ബസ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ കയറാതെ എംസി റോഡ് വഴി ബസ് പോവുകയായിരുന്നു. ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേരാണ് ബസിനായി കാത്തു നിന്നത്.

ബസ് 40 കിലോമീറ്റര്‍ തിരിച്ചോടി പെരുമ്പാവൂരിലേക്ക് മടങ്ങിയെത്തി

ബസ് വരാതായതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചു. ഇതോടെ മൂവാറ്റുപുഴയും കടന്നു പോയ ബസ് 40 കിലോമീറ്റര്‍ ദൂരെ നിന്നും പെരുമ്പാവൂരിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് പെരുമ്പാവൂരില്‍ നിന്നുള്ള യാത്രക്കാരെയും കയറ്റി ഏറെ വൈകിയാണ് ബസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *