കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം| പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തനിക്കെതിരെ 36 കേസാണുള്ളത്. 55 മണിക്കൂര്‍ എന്നെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരേ ഇഡി അനങ്ങുന്നില്ല. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണ്

ആഗോളതലത്തില്‍ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി നിശ്ശബ്ദനായി ഇരിക്കുകയാണ്. മോദി കാര്‍ഷിക രംഗത്തെ അമേരിക്കയ്ക്ക് തുറന്നുകൊടുത്തു. അമേരിക്കയുമായി കരാര്‍ ഒപ്പിട്ടതോടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു. ഈ കരാര്‍ രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ ഒരു പ്രധാനമന്ത്രിയും ഇത്തരം ഒരു കരാറില്‍ ഒപ്പിട്ടിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →