തിരുവനന്തപുരം | വൈക്കം മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ എത്തി പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നുമാണ് അജിത് ബിജെപി അംഗത്വം സ്വീകരിച്ചത്. കെ അജിത് രണ്ട് തവണ വൈക്കം എംഎല്‍എയായിരുന്നു .
ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഇതേ വേദിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു l
ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നു അദ്ദേഹം പിന്നീട് പ്രതികരിച്ചു. തന്റെ ജനവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും അജിത് പറഞ്ഞു. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഇതേ വേദിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു l
