യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ​​​മ്മ​​​ത​​​മെ​​​ങ്കി​​​ൽ യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. യാ​​​ക്കോ​​​ബാ​​​യ സ​​​ഭാതലവൻ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭാ​​​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. സ​​​ഭാ​​​ത​​​ർ​​​ക്ക​​​ത്തി​​​ൽ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യാ​​​ണു സൂ​​​ച​​​ന.

ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യാ​​​ണ് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​ത്പ​​​ര്യ​​​പ്പെ​​​ട്ട​​​തു​​​പ്ര​​​കാ​​​രം ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യാ​​​ണ് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. സ​​​ഭൈ​​​ക്യ​​​ത്തി​​​നാ​​​യു​​​ള്ള എ​​​ല്ലാ നീ​​​ക്ക​​​ങ്ങ​​​ളെ​​​യും യാ​​​ക്കോ​​​ബാ​​​യ സ​​​ഭ എ​​​ന്നും സ്വാ​​​ഗ​​​തം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​​​​ല​​​​​​ങ്ക​​​​​​ര യാ​​​​​​ക്കോ​​​​​​ബാ​​​​​​യ സു​​​​​​റി​​​​​​യാ​​​​​​നി സ​​​​​​ഭ​​​​​​യു​​​​​​ടെ ശ്രേ​​​​​​ഷ്ഠ കാ​​​​​​തോ​​​​​​ലി​​​​​​ക്ക​​​​​​യും മ​​​​​​ല​​​​​​ങ്ക​​​​​​ര മെ​​​​​​ത്രാ​​​​​​പ്പോ​​​​​​ലീ​​​​​​ത്ത​​​​​​യു​​​​​​മാ​​​​​​യ ബ​​​​​​സേ​​​​​​ലി​​​​​​യോ​​​​​​സ് ജോ​​​​​​സ​​​​​​ഫ് ബാ​​​​​​വ, ഡ​​​ൽ​​​ഹി ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ യൗ​​​സേബി​​​യോ​​​സ്, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ട്വ​​​ന്‍റി 20 പാ​​​ർ​​​ട്ടി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു എം ​​​ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →