തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജാണ് കത്ത് നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് ഈ മാസം 27ന് പരിഗണിക്കാനിരിക്കെയാണ് നീക്കം. ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സ് അന്വേഷണം പക്ഷപാതപരമായിരുന്നു. കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് പരാതിക്കാരന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്..
അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു
.നിയമപ്രകാരം 3 മാസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് 27 ന് പരിഗണിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് എഡിജിപിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇത് റദ്ദാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് എഡിജിപിക്കെതിരയായ നടപടിയില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയ ശേഷമേ വിജിലന്‍സ് കോടതിക്ക് തുടര്‍നടപടിക്ക് നിര്‍ദേശിക്കാന്‍.കഴിയൂ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
