ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം, ഒ​ന്നാം സ്ഥാ​നം ഉ​ത്ത​ർ​പ്ര​ദേ​ശിന്

തിരുവനന്തപുരം : രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം. ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശാ​ണ്. റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളായ പോലീസും മോട്ടോർ വാഹന വകുപ്പും ചേ​ർ​ന്ന് 2023നും 2025നും മ​ധ്യേ കേ​ര​ള​ത്തി​ൽ 3 .25 കോ​ടി ചെ​ലാ​നു​ക​ൾ ഇ​ഷ്യൂ ചെ​യ്ത​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ 4.91 കോ​ടി ചെ​ലാ​നു​ക​ൾ ഇ​ഷ്യൂ ചെ​യ്താ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. 3.12 കോ​ടി ചെ​ലാ​നു​ക​ൾ ന​ൽ​കി​യ ത​മി​ഴ്നാ​ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

ഒ​രു ദി​വ​സം ശ​രാ​ശ​രി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് 27, 000 -ൽ ​അ​ധി​കം കേ​സു​ക​ളാ​ണ്നിയമ ലംഘനങ്ങൾ

കേ​ര​ള​ത്തി​ൽ പ്ര​തി​വ​ർ​ഷം ഒ​രു കോ​ടി​യി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം ശ​രാ​ശ​രി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്27, 000 -ൽ ​അ​ധി​കം കേ​സു​ക​ളാ​ണ്. 2025 ൽ ​മാ​ത്രം കേ​ര​ള​ത്തി​ൽ 1,00, 53,983 ചെ​ലാ​നു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം 2025 ൽ ​കേ​ര​ള​ത്തി​ൽ ഇ​ഷ്യൂ ചെ​യ്ത ആ​കെ ചെ​ലാ​നു​ള്ളു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2023 ൽ 1,11,33,412 ​ഉം 2024 ൽ 1, 13 ,80,834 ​ഉം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​ൽ, അ​മി​ത വേ​ഗ​ത എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങൾ

2025 ൽ ​ഇ​ത് കു​റ​യാ​ൻ കാ​ര​ണം ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്ക​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം ബൈ​ക്ക് യാ​ത്രി​ക​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്.മാ​ത്ര​മ​ല്ല മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടിക്ക​ൽ, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ കാ​ർ ഓ​ടി​ക്ക​ൽ, പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​ത്, വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​ൽ, അ​മി​ത വേ​ഗ​ത എ​ന്നി​വ​യാ​ണ് സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

2023 ൽ ​മാ​ത്രം കേ​ര​ള​ത്തി​ന് പി​ഴ​യാ​യി ല​ഭി​ച്ച​ത് 400 കോ​ടി രൂ​പ​

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന് ഗ​ണ്യ​മാ​യ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2023 ൽ ​മാ​ത്രം കേ​ര​ള​ത്തി​ന് പി​ഴ​യാ​യി ല​ഭി​ച്ച​ത് 400 കോ​ടി രൂ​പ​യാ​ണ്. 2023 നും 2025 ​നും മ​ധ്യേ കേ​ര​ള​ത്തി​ന് പി​ഴ​യാ​യി ല​ഭി​ച്ച​ത് 961 കോ​ടി രൂ​പ​യാ​ണെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →