ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ : ച​ർ​ച്ച​ക​ൾ നടന്നുവരികയാണെന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ

മും​ബൈ: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​രാ​ർ എ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ എ​പ്പോ​ഴും ച​ർ​ച്ച​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്

ഡി​സം​ബ​ർ അ​വ​സാ​നം ​വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും അ​മേ​രി​ക്ക​ൻ വാ​ണി​ജ്യ പ്ര​തി​നി​ധി ജാ​മി​സ​ൺ ഗ്രീ​റും ത​മ്മി​ൽ ഓ​ൺ​ലൈ​നി​ൽ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തിയിരുന്നു.അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ എ​പ്പോ​ഴും ച​ർ​ച്ച​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്ന ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ലെ ധാ​ര​ണ​യ്ക്ക് കൃ​ത്യ​മാ​യ സ​മ​യം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →