റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് 14കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്. കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് സൂചിപ്പിച്ചിരുന്നു. മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *