ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിന് തീ പിടിച്ചു : ഒരാൾ മരിച്ചു

അമരാവതി | ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചന്ദ്രശേഖര്‍ സുന്ദരം (70) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 18189 ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിനാണ് തീപിടിച്ചത്. അനകപ്പള്ളി ജില്ലയിലെ യെലാമഞ്ചിലി റെയില്‍വേ സ്റ്റേഷനില്‍ ഡിസംബർ 29 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ബി വണ്‍ കോച്ചിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്

ട്രെയിനിന്റെ രണ്ട് കമ്പാര്‍ട്ട്‌മെന്റുകളാണ് അഗ്നിക്കിരയായത്. ഇതില്‍ ഒരു കമ്പാര്‍ട്ട്‌മെന്റില്‍ 82ഉം മറ്റേതില്‍ 76ഉം യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥൻ പോര്‍ട്ടര്‍മാരെ അറിയിച്ചു. ബി വണ്‍ കോച്ചിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തീപിടിച്ച കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെ അവരവരുടെ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് രണ്ട് ഫോറന്‍സിക് സംഘങ്ങള്‍ പരിശോധന നടത്തിവരികയാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →