റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അത്ഭുത പ്രതിഭാസം ; ആകാശത്ത് നിന്ന് 50 കിലോ ഭാരമുള്ള ഐസ് പാളി വീടിനുമുകളിലേക്കുവീണു

December 10, 2025 - 5:52 am

തിരുവനന്തപുരം: ആകാശത്ത് നിന്ന് കൂറ്റന്‍ ഐസ് പാളി താഴേക്ക് വീണു. മലപ്പുറം കാളികാവില്‍ മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന്‍ ഉമ്മറിന്റെ വീടിന് മുകളിലാണ് 50 കിലോഗ്രാം ഭാരമുള്ള .കൂറ്റന്‍ ഐസ് പാളി വീണത്. സംഭവത്തെത്തുടര്‍ന്ന് വീടിന് ചെറിയ കേടുപാടുകളും സംഭവിച്ചു. സംഭവം ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പറയുന്നത് പോലെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുത പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വിഭാഗം പ്രതികരിച്ചിരിക്കുന്നത്.

ചതുരാകൃതിയിലുള്ള ‘ഐസ് ക്യൂബുകള്‍’ ആകാശത്ത് സ്വാഭാവികമായി രൂപപ്പെടുന്നില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍

മഴക്കാലത്ത് ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം അത്ഭുതമുണ്ടാക്കിയതായി ഉമ്മറിന്റെ ബന്ധുക്കള്‍ പറയുന്നു. വേനല്‍ മഴയുടെ സമയത്തും മഞ്ഞ് കാലത്തുമാണ് ഇതുപോലെയുള്ള പ്രതിഭാസം സാധാരണയായി കാണപ്പെടാറുള്ളത്. എന്നാല്‍ തെളിഞ്ഞ കാലാവസ്ഥയില്‍ ഇത് സംഭവിച്ചത് വലിയ ആശ്ചര്യമാണ് അധികൃതരിലും ഉണ്ടാക്കിയിരിക്കുന്നത്.ചതുരാകൃതിയിലുള്ള ‘ഐസ് ക്യൂബുകള്‍’ ആകാശത്ത് സ്വാഭാവികമായി രൂപപ്പെടുന്നില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വിശദീകരിക്കുന്നു. ആകാശത്ത് നിന്ന് വീഴുന്ന എല്ലാത്തരം ഐസുകളും താപനില മരവിപ്പിക്കുന്നതിലും താഴെ (0°C അല്ലെങ്കില്‍ 32°F) മേഘങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതാണ് ശാസ്ത്രീയ വശം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *