പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. പെട്രോൾ നിറയ്ക്കാനെത്തിയ യുവാവ് ജീവനക്കാരെ ആക്രമിച്ചതായാണ് പരാതി. കാഞ്ഞിരം മുണ്ടപ്ലാക്കൽ തോമസ് മാത്യു, പൂക്കാട്ടിൽ സിന്ധു എന്നിവർക്കാണ് യുവാവിൻറെ ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെട്രോൾ വാങ്ങാനെത്തിയ യുവാവ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
എന്നാൽ ജീവനക്കാർ ക്യാനില്ലെന്നും പുറത്ത് പോയി ക്യാൻ വാങ്ങി വരാൻ പറഞ്ഞതുമാണ് യുവാവിനെ പ്രകോപിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി മണ്ണാർക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



